Quick Menu
Stay Connected with Us!
Contact Info Office
4th Floor, Revenue Tower Public
Office Compound, Trivandrum,
Kerala, India. PIN - 695 033
Phone : 0471-2319831, 0471-2312730
E Mail : [email protected]
Kerala has consistently set an example for the world in terms of social progress, excelling in health, education, food security, and lifestyle.
Kerala has consistently set an example for the world in terms of social progress, excelling in health, education, food security, and lifestyle. However, pollution and waste management remain among the most pressing global challenges. To address these issues, the Government of Kerala is driving continuous awareness campaigns, policy interventions, and scientific waste management solutions. As part of this mission, "Vruthi 2025: The Clean Kerala Conclave" will take place from April 9-13, 2025, at Kanakakkunnu Palace, Thiruvananthapuram. This five-day international conclave will bring together global experts, policymakers, startups, investors, administrators, media professionals, and the general public to explore sustainable waste management, circular economy solutions, and climate resilience.
Kanakakkunnu Palace, Thiruvananthapuram
വൃത്തി 2025 ദേശീയ ക്ലീന്‍ കേരള കോണ്‍ക്ലേവ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
കേരളത്തിലെ മാലിന്യ നിര്‍മ്മാര്‍ജ്ജനവുമായി ബന്ധപ്പെട്ട ആശങ്കകളും സംശയങ്ങളും പരിഹരിക്കാനുള്ള വേദികൂടിയാണ് വൃത്തി 2025- ദേശീയ ക്ലീന്‍ കേരള കോണ്‍ക്ലേവെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം കനകക്കുന്നില്‍ കോണ്‍ക്ലേവ് ഉദ്ഘാടനംചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ മാലിന്യ നിര്‍മ്മാര്‍ജ്ജന രംഗത്ത് കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ വലിയ നേട്ടങ്ങളുണ്ടാക്കാന്‍ സാധിച്ചിട്ടുണ്ട്. ബഹുഭൂരിപക്ഷം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും മാലിന്യമുക്തമായി പ്രഖ്യാപിക്കപ്പെട്ടു കഴിഞ്ഞു. 2025 മാര്‍ച്ച് മാസത്തിലെ കണക്കനുസരിച്ച് ക്ലീന്‍ കേരള കമ്പനിവഴി 61664 ടണ്ണിലധികം മാലിന്യങ്ങളാണ് ശേഖരിച്ചു സംസ്‌കരിച്ചത്. സംസ്ഥാനത്ത് 89 ലക്ഷത്തിലധികം വീടുകളിലെ മാലിന്യ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ ഡിജിറ്റല്‍ ട്രാക്കിങ് സംവിധാനത്തിലേക്ക് മാറിക്കഴിഞ്ഞു. ഇത്രയേറെ മുന്നേറ്റമുണ്ടാക്കിയിട്ടും മാലിന്യ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങളെയും മാലിന്യ പ്ലാന്റുകളെയും ചിലര്‍ സംശയദൃഷ്ടിയോടെയാണ് കാണുന്നത്. ഇത്തരത്തില്‍ മാലിന്യ പ്ലാന്റുകളുമായി ബന്ധപ്പെട്ട് ജനങ്ങളുടെയും ജനപ്രതിനിധികളുടെയും ആശങ്കകള്‍ പരിഹരിക്കാനുള്ള വേദികൂടിയാണ് വൃത്തി കോണ്‍ക്ലേവ്. ആരോഗ്യ-വിദ്യാഭ്യാസ മേഖലകളില്‍ ജനകീയ ഇടപെടലിലൂടെ വലിയ നേട്ടങ്ങളുണ്ടാക്കാന്‍ കേരളത്തിനു സാധിച്ചിട്ടുണ്ട്. മാലിന്യ നിര്‍മ്മാര്‍ജ്ജന രംഗത്തും ഇതേ രീതിയില്‍ രാജ്യത്തിനാകെ മാതൃകയാകുന്ന നേട്ടങ്ങളുണ്ടാക്കാന്‍ സാധിക്കണം. ഇതിനു മുന്നോടിയായുള്ള ചര്‍ച്ചകളുടെ വേദികൂടിയായി വൃത്തി കോണ്‍ക്ലേവ് മാറുമെന്നു പ്രതീക്ഷിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
നൂറു ശതമാനം മാലിന്യമുക്തമായ കേരളമാണ് സംസ്ഥാന സര്‍ക്കാറിന്റെ ലക്ഷ്യമെന്നും ഇതിനു കൂട്ടായ പ്രവര്‍ത്തനം ആവശ്യമാണെന്നും ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷനായ തദ്ദേശ സ്വയംഭരണ, എക്‌സൈസ്, പാര്‍ലമെന്ററി കാര്യ മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. ബ്രഹ്മപുരം മാലിന്യ പ്ലാന്റിലുണ്ടായ തീ പിടുത്തം സംസ്ഥാനത്തിന്റെ മാലിന്യ നിര്‍മ്മാര്‍ജ്ജന രംഗത്ത് നിര്‍ണ്ണായകമായ സംഭവമായിരുന്നു. തീപിടുത്തത്തെത്തുടര്‍ന്ന് കൊച്ചി നഗരത്തിലെ മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിനുവേണ്ടി സമഗ്രമായ ആക്ഷന്‍ പ്ലാന്‍ സര്‍ക്കാര്‍ മുന്നോട്ടുവച്ചു. ശക്തമായ എതിര്‍പ്പായിരുന്നു ആദ്യത്തെ പ്രതികരണം. ഉറവിട, വികേന്ദ്രീകൃത മാലിന്യ സംസ്കരണ സംവിധാനങ്ങള്‍ കൊച്ചിയില്‍ അപ്രായോഗികമാണെന്നും അഭിപ്രായമുണ്ടായി. ജനങ്ങളെ നേരില്‍ക്കണ്ടുസംസാരിച്ചും വിശ്വാസത്തിലെടുത്തുമാണ് എതിര്‍പ്പുകള്‍ ഇല്ലാതാക്കിയത്. മാലിന്യ നിര്‍മാര്‍ജ്ജനവുമായി ബന്ധപ്പെട്ട് എതിര്‍ ശബ്ദങ്ങള്‍ ഇപ്പോഴുമുണ്ട്. എതിരഭിപ്രായങ്ങളുള്ളവരുടെയും ആശങ്കകളും സംശയങ്ങളും കോണ്‍ക്ലേവില്‍ ചര്‍ച്ചചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. മാലിന്യ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച ജില്ലകള്‍ക്കുള്ള അവാര്‍ഡ് അദ്ദേഹം സമ്മാനിച്ചു. കണ്ണൂര്‍ ജില്ല ഒന്നാം സമ്മാനവും കോഴിക്കോട് രണ്ടാം സമ്മാനവും തൃശൂര്‍ മൂന്നാം സമ്മാനവും നേടി.
മാലിന്യമുക്ത നവകേരളം ക്യാംപെയ്‌ന്റെ ഭാഗമായി നടത്തിയ പ്രവര്‍ത്തനങ്ങളുടെ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള സമഗ്ര റിപ്പോര്‍ട്ട് മുഖ്യമന്ത്രി പ്രകാശനം ചെയതു. നവകേരളം കര്‍മ്മ പദ്ധതി കോര്‍ഡിനേറ്റര്‍ ടി.എന്‍. സീമ റിപ്പോര്‍ട്ട് ഏറ്റുവാങ്ങി. വൃത്തി കോണ്‍ക്ലേവിലെ ചര്‍ച്ചകളുടെകൂടി അടിസ്ഥാനത്തില്‍ മാലിന്യ നിര്‍മ്മാര്‍ജ്ജനത്തില്‍ മുന്നോട്ടുള്ള വഴി വ്യക്തമാക്കുന്ന വിഷന്‍ ഡോക്യുമെന്റ് സമാപന സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്ന് തദ്ദേശ സ്വയംഭരണ, എക്‌സൈസ്, പാര്‍ലമെന്ററി കാര്യ മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. മന്ത്രി കെ.രാജന്‍ കോണ്‍ക്ലേവിന്റെ ഭാഗമായുള്ള പ്രദര്‍ശനത്തിന്റെയും, എ.കെ. ശശീന്ദ്രന്‍ മാതൃകാ ഗ്രാമത്തിന്റെയും, ജി.ആര്‍.അനില്‍ ഭക്ഷ്യമേളയുടെയും പി.എ. മുഹമ്മദ് റിയാസ് ഇന്‍സ്റ്റലേഷനുകളുടെയും ഉദ്ഘാടനം നിര്‍വ്വഹിച്ചു. എം.എല്‍.എമാരായ വി.കെ. പ്രശാന്ത്, കടകംപള്ളി സുരേന്ദ്രന്‍, ആന്റണി രാജു. കെ.ആന്‍സലന്‍, സി.കെ.ഹരീന്ദ്രന്‍, വി.ജോയ്, ഡി.കെ.മുരളി, വി.ശശി, ഐ.ബി.സതീഷ്, ജി.സ്റ്റീഫന്‍, എം. വിന്‍സന്റ്, തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ് കുമാര്‍, ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഒന്നും അസാധ്യമല്ല എന്ന സന്ദേശമാണ് കേരളത്തിലെ മാലിന്യ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ നല്‍കുന്നത് എന്ന് തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി എം.ബി. രാജേഷ്. വൃത്തി 2025 കോണ്‍ക്ലേവില്‍ പങ്കെടുക്കാനെത്തിയ കേരളത്തിനു പുറത്തുനിന്നുള്ള മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ ശീലങ്ങള്‍ മാറ്റിയെടുക്കുക എന്നത് മാലിന്യ നിര്‍മാര്‍ജ്ജന പ്രവര്‍ത്തനത്തില്‍ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ മാലിന്യം നമ്മുടെ ഉത്തരവാദിത്വമാണെന്ന ബോധം ജനങ്ങളില്‍ വളര്‍ത്താന്‍ സാധിച്ചു. ഹരിത കര്‍മ്മ സേനയുടെ മികച്ച പ്രവര്‍ത്തനത്തിലൂടെ അജൈവ മാലിന്യങ്ങള്‍ തരംതിരിച്ചു ശേഖരിക്കാനായതും ക്ലീന്‍ കേരള കമ്പനി അടക്കമുള്ള ഏജന്‍സികളിലൂടെ ശാസ്ത്രീയമായ സംസ്‌കരണവും പുനചംക്രമണവും സാധ്യമായതുമാണ് മാലിന്യ നിര്‍മ്മാര്‍ജ്ജനത്തില്‍ കേരളം കൈവരിച്ച നേട്ടങ്ങള്‍ക്കു പിന്നിലെ രഹസ്യം. യൂസര്‍ഫീ നിര്‍ബന്ധമാക്കിയതും പഞ്ചായത്തിരാജ് ആക്ടിലും, മുനിസിപ്പല്‍ ആക്ടിലും ഭേദഗതി വരുത്തിയതും അടക്കമുള്ള നടപടികളും സര്‍ക്കാറിന്റെ ഭാഗത്തു നിന്നുണ്ടായി. ഈ പ്രവര്‍ത്തനങ്ങളിലൂടെ ഈ വര്‍ഷം ഇതുവരെ 66000 ടണ്‍ മാലിന്യമാണ് ശേഖരിക്കാന്‍ സാധിച്ചത്. എല്ലാവരുടെയും കൂട്ടായ പരിശ്രമത്തില്‍ ഒന്നും അസാധ്യമല്ല എന്നതാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
തദ്ദേശ സ്വയംഭരണ വകുപ്പിലെ എല്ലാ സേവനങ്ങളും ലഭ്യമാക്കുന്ന കെ സ്മാര്‍ട് സംവിധാനത്തെക്കുറിച്ചും മന്ത്രി വിശദീകരിച്ചു. രാജ്യത്തെ ആദ്യമായി പൂര്‍ണ സാങ്കേതിക സാക്ഷരത കൈവരിക്കുന്ന സംസ്ഥാനമാകുക, അതിദാരിദ്ര്യ മുക്ത കേരളം പദ്ധതിയിലൂടെ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം നടത്തിയ സംസ്ഥാനം എന്ന നേട്ടം കൈവരിക്കുക എന്നിവയൊക്കെയാണ് മുന്നിലുള്ള ലക്ഷ്യങ്ങളെന്നും മന്ത്രി പറഞ്ഞു. നഗരവല്‍ക്കരണത്തിലെ സാധ്യതകളും പ്രതിസന്ധികളും പഠിക്കാനായി രാജ്യത്താദ്യമായി അര്‍ബന്‍ പോളിസി കമ്മീഷന്‍ രൂപീകരിച്ചതു കേരളമാണെന്നും അദ്ദേഹം വ്യക്തമാക്കി. തദ്ദേശ സ്വയംഭരണ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി അനുപമ.ടി.വി ഇന്‍ഫൊര്‍മേഷന്‍ കേരള മിഷന്‍ ഡയറക്ടര്‍ സന്തോഷ് ബാബു, ശുചിത്വ മിഷന്‍ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ യു.വി. ജോസ് തദ്ദേശ സ്വയംഭരണ വകുപ്പിലെ മറ്റുന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും പങ്കെടുത്തു.
തിരുവനന്തപുരം: വൃത്തി 2025- ദേശീയ കോണ്‍ക്ലേവിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന 'വേസ്റ്റത്തോണ്‍' മാലിന്യ സംസ്‌കരണ രംഗത്തെ നൂതനാശയങ്ങളുടെ മത്സരവേദിയാകുന്നു. സ്റ്റാര്‍ട്ടപ്പുകള്‍, വ്യക്തികളും-സ്ഥാപനങ്ങളും, വിദ്യാര്‍ഥികള്‍ എന്നീ മൂന്നു വിഭാഗങ്ങളിലായി മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട നൂതനാശയങ്ങളാണ് വേസ്റ്റത്തോണില്‍ മത്സരിക്കുന്നത്. അഖിലേന്ത്യാ തലത്തില്‍ ലഭിച്ച എന്‍ട്രികളില്‍ നിന്നാണ് 57 ആശയാവതരണങ്ങള്‍ തെരഞ്ഞെടുത്ത്.
ഖര, ദ്രവ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട ആശയങ്ങള്‍ പ്രത്യേക വിഭാഗങ്ങളായാണ് മത്സരത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മാസ്‌കോട്ട് ഹോട്ടലില്‍ സംഘടിപ്പിക്കുന്ന വേസ്റ്റത്തോണിന്റെ ആദ്യ ദിവസമായ ഇന്നലെ (വ്യാഴം) ഖര മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട 11 അവതരണങ്ങള്‍ നടന്നു. വിവര സാങ്കേതിക വിദ്യയുടെ വികാസം മാലിന്യ സംസ്‌കരണ മേഖലയില്‍ പ്രയോജനപ്പെടുത്തിക്കൊണ്ടുള്ള അവതരണങ്ങളായിരുന്നു ഇതില്‍ അധികവും. ഉറവിടത്തില്‍ നിന്നുള്ള മാലിന്യങ്ങളുടെ ശേഖരണവും തരംതിരിക്കലും സംസ്‌കരണവും പുനഃചംക്രമണവും ഡിജിറ്റലായി നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനും വേണ്ടി വികസിപ്പിച്ച മൊബൈല്‍ ആപ്ലിക്കേഷനുകളും ക്ലൗഡ് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സോഫ്റ്റ്‌വെയറുകളും വേസ്റ്റത്തോണില്‍ അവതരിപ്പിച്ചു.
മാലിന്യങ്ങള്‍ 20 ദിവസത്തിനുള്ളില്‍ സംസ്‌കരിച്ചു വളമാക്കുന്ന ടേബിള്‍ ടോപ് സ്മാര്‍ട് കമ്പോസ്റ്റ് ബിന്‍, അറവുമാലിന്യങ്ങളും മത്സ്യാവശിഷ്ടങ്ങളും പഴം-പച്ചക്കറി മാലിന്യങ്ങളും കുറഞ്ഞ സമയത്തിനുള്ളില്‍ വളമായും കന്നുകാലികള്‍ക്കുള്ള തീറ്റയായും സംസ്‌കരിച്ചെടുക്കാനുള്ള സംവിധാനം തുടങ്ങിയവയൊക്കെ ആദ്യത്തെ അവതരണങ്ങളില്‍ ഉള്‍പ്പെട്ടു. മാലിന്യങ്ങള്‍ കൃത്യമായി സംസ്‌കരണ സംവിധാനങ്ങള്‍ക്ക് കൈമാറുന്ന എന്നുറപ്പുവരുത്താന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യ ഉള്‍പ്പെടെ പ്രയോജനപ്പെടുത്തുന്ന ആശയങ്ങളും വേസ്റ്റത്തോണില്‍ ഉണ്ടായിരുന്നു.
വേസ്റ്റത്തോണിന്റെ ഭാഗമായുള്ള അവതരണങ്ങള്‍ ഇന്നും നാളെയും തുടരും. തെരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും മികച്ച ആശയത്തിന് ഒരു ലക്ഷം രൂപയും രണ്ടാം സ്ഥാനം ലഭിക്കുന്ന ആശയത്തിന് 50000 രൂപയും മൂന്നാം സ്ഥാനം നേടുന്ന ആശയത്തിന് 30000 രൂപയുമാണ് സമ്മാനം. സിഎസ്ഐആര്‍-എന്‍ഐഐഎസ്ടി, മദ്രാസ് ഐഐടി അടക്കം രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ-ഗവേഷണ സ്ഥാപനങ്ങളില്‍ നിന്നുള്ള ആശയങ്ങളും വേസ്റ്റത്തോണിന്റെ ഭാഗമായി അവതരിപ്പിക്കുന്നുണ്ട്.
തിരുവനന്തപുരം: “വൃത്തിയൂറിലേക്ക് സ്വാഗതം….” പൊതുശുചിത്വ ബോധത്തിന്റെ സാമൂഹിക പ്രാധാന്യത്തിലേക്കും അവയുടെ നേട്ടങ്ങളിലേക്കും കാഴ്ചക്കാരനെ ക്ഷണിക്കുകയാണ് കനകക്കുന്നിൽ വൃത്തി ദേശീയ ശുചിത്വ കോൺക്ലേവിനോട് അനുബന്ധിച്ച് തയ്യാറാക്കിയ മാതൃക ഗ്രാമം. മാലിന്യസംസ്കരണത്തിലെ പരമ്പരാഗത-നൂതന വിദ്യകളെ കോർത്തിണക്കി ഓരോ ഭൂപ്രദേശവും മാലിന്യമുക്തമാക്കുന്നതെങ്ങനെയെന്ന് ഈ ഗ്രാമം കാണിച്ചുതരുന്നു. മാലിന്യ സംസ്കരണ സംവിധാനത്തിലെ മുഴുവൻ രീതികളെയും ഉൾക്കൊള്ളിച്ചു കൊണ്ടാണ് ഈ ഹ്രസ്വ മാതൃക തയ്യാറാക്കിയിരിക്കുന്നത്.
പഞ്ചായത്തെന്നോ മുനിസിപ്പാലിറ്റിയെന്നോ നഗരസഭയെന്നോ വ്യത്യാസമില്ലാതെ, വീടുകൾ, കൊമേഴ്സ്യൽ സ്ഥാപനങ്ങൾ, അർബൻ സെന്ററുകൾ എന്നിവിടങ്ങളിലെ മാലിന്യ സംസ്കരണ രീതികളെ പ്രത്യേകമായി മനസ്സിലാക്കി ശുചിത്വമിഷൻ വിഭാവനം ചെയ്തിരിക്കുന്ന സംസ്കരണ രീതികളെയാണ് ഇവിടെ കാണാനാകുക. മലിനജനം പ്രകൃതിയാൽ ശുദ്ധീകരിക്കുകയും ഭൂഗർഭ ജലസ്രോതസ്സിന് കാരണമാവുകയും ചെയ്യുന്ന സോക്ക് പിറ്റുകൾ, ജലക്ഷാമത്തിനുള്ള ഉത്തമപരിഹാരമായ മഴവെള്ള സംഭരണ യൂണിറ്റുകളും ഡീവാറ്റ്സ്, കൺസ്രക്ട്ഡ് വെറ്റ് ലാൻഡ്, സി ആന്‍ഡ് ഡി പ്ലാന്റ്, വിൻഡ്റോ കമ്പോസ്റ്റിങ് എന്നിങ്ങനെ മാലിന്യ സംസ്കരണത്തിലെ, പ്രകൃതിയോടിണങ്ങിയ പ്രവർത്തന രീതികൾ മാതൃകയിൽ കാഴ്ചക്കാർക്കായി ഒരുക്കിയിട്ടുണ്ട്. സംസ്കരണ രീതികളെ കുറിച്ച് കൂടുതൽ അറിയുവാനായി വിവരണങ്ങളും നൽകിയിട്ടുണ്ട്. സംശയ നിവാരണത്തിനായി വോളണ്ടിയർമാരുടെ സേവനവും ലഭ്യമാക്കിയിട്ടുണ്ട്.
തിരുവനന്തപുരം: മാലിന്യ സംസ്കരണ വിഷയത്തില്‍ ജനങ്ങളില്‍ അവബോധം സൃഷ്ടിക്കാന്‍ കൂട്ടായ പരിശ്രമം വേണമെന്ന അഭിപ്രായത്തില്‍ രാഷ്ട്രീയ കക്ഷികള്‍ ഒറ്റക്കെട്ട്. വൃത്തി ദേശീയ കോണ്‍ക്ലേവിനോടനുബന്ധിച്ച് വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികളേയും നിയമസഭാകക്ഷി നേതാക്കളേയും പങ്കെടുപ്പിച്ച് നടത്തിയ സമവായ ചര്‍ച്ചയിലാണ് എല്ലാവരും ഈ അഭിപ്രായം ഉന്നയിച്ചത്.
മാലിന്യനിര്‍മാര്‍ജ്ജന പദ്ധതികളെ എതിര്‍ക്കുന്നതിലാണ് പലയിടത്തും രാഷ്ട്രീയകക്ഷികളുടേയും ജനപ്രതിനിധികളുടേയും സമവായം ഉണ്ടാകുന്നതെന്നും ഇതിന് മാറ്റം വരേണ്ടതുണ്ടെന്നും ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കിയ മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. ആളുകളില്‍ മാറ്റമുണ്ടാകുന്നുണ്ടെങ്കിലും അത് സാവകാശം മാത്രമാണ് നടക്കുന്നത്. അതിനാകട്ടെ വലിയ അധ്വാനവും വേണ്ടിവരുന്നു. ഇത്തരം കാര്യങ്ങളില്‍ ഇടപെട്ട് ജനങ്ങളെ ശരിയായ രീതിയില്‍ കാര്യങ്ങള്‍ പറഞ്ഞുമനസ്സിലാക്കുമ്പോഴാണ് ശരിക്കുള്ള നേതാക്കള്‍ ഉണ്ടാകുന്നതെന്ന് മന്ത്രി പറഞ്ഞു.
ഇത്തരം കാര്യങ്ങളില്‍ നന്നായി പ്രവര്‍ത്തിക്കുന്ന ജനപ്രതിനിധികളുണ്ടെന്നും ചിലയിടങ്ങളില്‍ എതിര്‍പ്പുയര്‍ന്നപ്പോള്‍ പ്ലാന്റ് തന്റെ വാര്‍ഡില്‍ സ്ഥാപിക്കാമോ എന്നു ചോദിച്ച കൗണ്‍സിലറുണ്ടെന്നും ആവിക്കല്‍തോട്, കോതി മലിനജല സംസ്കരണ പ്ലാന്റുകളുമായി ബന്ധപ്പെട്ട അനുഭവത്തിന്റെ വെളിച്ചത്തില്‍ കോഴിക്കോട് മേയര്‍ ബീന ഫിലിപ്പ് പറഞ്ഞു. ഗ്രാമീണ മേഖലയില്‍ ഇപ്പോഴും വലിയ പ്രശ്നങ്ങള്‍ ഉണ്ടാകുന്നില്ലെന്നും നഗരമേഖലകളിലാണ് കൂടുതല്‍ പ്രതിസന്ധിയെന്നും കെ.പി. മോഹനന്‍ എം.എല്‍.എ. പറഞ്ഞു. നിയമം കര്‍ക്കശമാക്കുന്നതിനൊപ്പംതന്നെ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍കൂടി നടത്തണമെന്നും ആളുകളുടെ എതിര്‍പ്പ് ജനപ്രതിനിധികളെ സംബന്ധിച്ച് വലിയ പ്രശ്നമാണ് സൃഷ്ടിക്കുന്നതെന്നും മോന്‍സ് ജോസഫ് എം.എല്‍.എ ചൂണ്ടിക്കാട്ടി.
തദ്ദേശ സ്വംയഭരണ തെരഞ്ഞെടുപ്പ് അടുത്തസാഹചര്യത്തില്‍ നിയമം കര്‍ക്കശമാക്കുന്നതില്‍ ഇളവുണ്ടാകണമെന്ന അഭിപ്രായമായിരുന്നു ആന്റണി രാജു എംഎല്‍എയുടേത്. എന്നാല്‍ നിയമം കര്‍ക്കശമാക്കിത്തുടങ്ങിയിട്ട് കുറച്ചുനാളായെന്നും അതിന് കാര്യമായ മാറ്റമുണ്ടാക്കാന്‍ സാധിക്കുണ്ടെന്നും ഇളവനുവദിക്കേണ്ട കാര്യമില്ലെന്നും മന്ത്രി എം.ബി.രാജേഷ് പറഞ്ഞു.
വിളപ്പില്‍ശാലയില്‍നിന്ന് മുട്ടത്തറയിലേക്കുള്ള മാലിന്യസംസ്കരണത്തിന്റെ വിജയവഴി ആളുകള്‍ക്ക് ശരിക്കും അറിയാത്തതാണ് എതിര്‍പ്പുകള്‍ക്ക് വഴിതെളിക്കുന്നതെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി എസ്. സുരേഷ് ചൂണ്ടിക്കാട്ടി. നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന പദ്ധതികള്‍ ജനങ്ങളിലേക്ക് കൂടുതലായി എത്തിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ബീമാപ്പള്ളി റഷീദ് (മുസ്ലീം ലീഗ്), സുരകുമാരി (ജെഎസ്എസ്), എം.ആര്‍. ഗോപന്‍ (ബിജെപി), ഉഴമലയ്ക്കല്‍ വിജയന്‍ (കോണ്‍ഗ്രസ്-എസ്) എന്നിവരും ചര്‍ച്ചയില്‍ സംസാരിച്ചു. മാധ്യമപ്രവര്‍ത്തകന്‍ രാജീവ് ദേവരാജ് മോഡറേറ്ററായിരുന്നു.
മാലിന്യമുക്തം നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി ഏപ്രിൽ 9 മുതൽ 13 വരെ നടക്കുന്ന വൃത്തി ദേശീയ കോൺക്ലേവ് രണ്ടാം ദിനത്തിൽ ഒരുക്കുന്ന വിസ്മയങ്ങൾ ഏറെയാണ്. സംസ്ഥാനത്തെ മികച്ച ഹരിത കർമ്മ സേനയുടേയും മുനിസിപ്പൽ കോർപ്പറേഷൻ്റേയും തിരഞ്ഞെടുക്കുന്നതിനായി വിവിധ ജില്ലകളിൽ നിന്നുള്ള മികച്ച ശുചിത്വ മാതൃകകളുടെ അവതരണം പാലസ് ഹാളിൽ കാഴ്ചക്കാരന് ബോധവത്കരണത്തിൻ്റെ പാഠങ്ങൾ സമ്മാനിക്കും. ഇവയ്ക്കു പുറമെ, രണ്ടാം ദിനമായ വ്യാഴാഴ്ച ഒമ്പത് വേദികളിലായി വിവിധ വിഷയങ്ങളിൽ കോൺഫറൻസുകളും നടക്കും.
ജൈവമാലിന്യ സംസ്കരണത്തിൽ സാധാരണക്കാരനുതകുന്ന വിധത്തിൽ നൂതന സാങ്കേതിക വിദ്യകളെ പരിചയപ്പെടുത്തുന്ന സെഷനിൽ തുടങ്ങി മാലിന്യ സംസ്കരണത്തിലെ ഭിന്നതകളെ ഒരുമയോടെ സമവായത്തോടെ കൈകാര്യം ചെയ്യുന്ന പ്രോഗ്രാം ട്രാക്കുകൾ കാഴ്ചക്കാരന് വേറിട്ടനുഭവമാകും സമ്മാനിക്കുക.
ജനാധിപത്യത്തിൽ മാറ്റങ്ങളുടെ കാവലാളായി വർത്തിക്കുന്ന മാധ്യമങ്ങളുടെ പങ്കും വൃത്തിയുടെ രണ്ടാം ദിനത്തിൻ്റെ ശ്രദ്ധാകേന്ദ്രമാകും. മുഖ്യധാരാ അച്ചടി, ദൃശ്യമാധ്യമങ്ങളിൽ നിന്നുള്ള പ്രമുഖ മാധ്യമപ്രവർത്തകരങ്ങടങ്ങുന്നവരുടെ പാനൽ മാലിന്യ സംസ്കരണത്തിൽ മാധ്യമങ്ങളുടെ പങ്കാളിത്തത്തെ കുറിച്ച് ചർച്ച നടത്തും.
നാളെ വൈകിട്ട് 5 ന് ആരംഭിക്കുന്ന ദേശീയ മാധ്യമപ്രവർത്തകർ പങ്കെടുക്കുന്ന ഓപ്പൺ ഫോറം സെഷനിൽ “വികസനോന്മുഖ മാധ്യമ പ്രവർത്തനവും സമകാലീന മാധ്യമ പരിസരവും” എന്നത് വിഷയമാവും.
സാമൂഹിക കടമകൾക്ക് അടിത്തറയായി പ്രകൃതിയോടുള്ള ഉത്തരവാദിത്വവും നിറവേറ്റുകയെന്ന ലക്ഷ്യം ആവർത്തിച്ചുകൊണ്ട്, കേരളത്തിലെ കാലാവസ്ഥ വ്യതിയാനത്തെ സംബന്ധിക്കുന്ന കോൺഫറൻസും നാളത്തെ മുഖ്യ ആകർഷണങ്ങളിലൊന്നാണ്.
ഖരമാലിന്യ സംസ്കരണത്തിലെയും ദ്രവമാലിന്യസംസ്കരണത്തിലെയും പ്രധാന വെല്ലുവിളികൾ പരിഹരിച്ച് നവീന പരിഹാരങ്ങൾ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന “വേസ്റ്റത്തോൺ”, കോൺക്ലേവിൻ്റെ രണ്ടാം ദിനത്തിൽ മസ്ക്കറ്റ് ഹോട്ടലിൽ നടക്കും.
ബോധവത്കരണത്തിനൊപ്പം, കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്തിലെ ഹരിതകർമസേന അവതരിപ്പിക്കുന്ന ആദിവാസി നൃത്തം മുതൽ തദ്ദേശ സ്വയംഭരണ വകുപ്പ് ജീവനക്കാരുടെ സംഗീത സായാഹ്നം വരെ രണ്ടാം ദിനത്തിൽ വിനോദത്തിൻ്റെ വിരുന്നൊരുക്കും.
ഏപ്രിൽ 9 മുതൽ 13 വരെ കനകക്കുന്നിൽ നടക്കുന്ന വൃത്തി ദേശീയ ശുചിത്വ കോൺക്ലേവിൽ മാലിന്യ സംസ്കരണത്തിലെ ശാസ്ത്രീയത ശ്രദ്ധനേടുകയാണ്.
മാലിന്യ സംസ്കരണരംഗത്ത് നിലനിൽക്കുന്ന വെല്ലുവിളികൾ നേരിടുന്നതിനായി തയ്യാറാക്കുന്ന സംവിധാനമായ “ശാസ്ത്രീയ ലാൻഡ്ഫിലാ”ണ് ശ്രദ്ധാകേന്ദ്രം. നിഷ്ക്രിയ വസ്തുക്കൾ സുരക്ഷിതമായി നിർമ്മാർജ്ജനം ചെയ്യുന്നതിന് പ്രത്യേകമായി തയ്യാറാക്കുന്നതാണിത്. നിഷ്ക്രിയമായവയും പൊതുനിരത്തുകളും ഓടകളും വൃത്തിയാക്കുമ്പോൾ ലഭിക്കുന്ന മണ്ണും മറ്റും മാത്രമേ ലാൻഡ്ഫിൽ ചെയ്യുകയുള്ളൂ.
എല്ലാ നഗരസഭകളും നിഷ്ക്രിയ വസ്തുക്കൾ നിർമ്മാർജനം ചെയ്യുന്നതിന് ലാൻഡ്ഫിൽ സ്ഥാപിച്ചിരിക്കണമെന്നാണ് 2016 ലെ ഖരമാലിന്യ പരിപാലന ചട്ടം വ്യവസ്ഥ ചെയ്തിരിക്കുന്നത്. ലാൻഡ് ഫില്ലിൻ്റെ അഭാവത്തിൽ ഇത്തരം മാലിന്യം പൊതുസ്ഥലങ്ങളിൽ കെട്ടിക്കിടക്കുകയും അങ്ങനെ പൊതുജനാരോഗ്യത്തെയും പരിസ്ഥിതിയെയും പ്രതികൂലമായി ബാധിക്കുകയും ചെയ്യും. എല്ലാ തരംതിരിക്കലിനും സംസ്കരണത്തിനും ശേഷം അവശേഷിക്കുന്ന പുനരുപയോഗത്തിനും പുന:ചംക്രമണത്തിനും സാധിക്കാത്തതും അപകട സാധ്യതയില്ലാത്തതുമായ മാലിന്യങ്ങളായ നിഷ്ക്രിയ വസ്തുക്കളാണ് ശാസ്ത്രീയ ലാൻഡ് ഫില്ലിലേക്ക് എത്തുന്നത്.
ലാൻഡ്ഫില്ലിൻ്റെ ശാസ്ത്രീയതയിലൂടെ…
വിവിധ പാളികളിലായി സംരക്ഷണഭിത്തികളൊരുക്കി തയ്യാറാക്കുന്ന അറകളിലേക്കാണ് നിഷ്ക്രിയ വസ്തുക്കൾ നിക്ഷേപിക്കുന്നത്. ലാൻഡ്ഫില്ലിൽ നിന്ന് ജലാംശമോ വാതകങ്ങളോ മറ്റ് പദാർത്ഥങ്ങളോ ഒന്നും തന്നെ ചുറ്റുപാടുമുള്ള മണ്ണിലേക്കും ഭൂഗർഭ ജലത്തിലേക്കും വായുവിലേക്കും എത്താതെ ഇത്തരം സംരക്ഷണപാളികൾ തടയും .
ലാൻഡ്ഫില്ലിനുള്ളിൽ നിക്ഷേപിക്കുന്ന നിഷ്ക്രിയ വസ്തുക്കൾ യന്ത്രസഹായത്തോടെ നിരത്തി അവക്ക് മുകളിൽ നിശ്ചിത കനത്തിൽ മണ്ണ് വിരിച്ച് നിഷ്ക്രിയ വസ്തുക്കൾക്ക് അന്തരീക്ഷവുമായുള്ള സമ്പർക്കം ഇല്ലാതാക്കും. ലാൻഡ്ഫില്ലിലേക്ക് എത്തുന്ന വസ്തുക്കൾ നിഷ്ക്രിയ വസ്തുക്കളാണെന്ന് പരിശോധിച്ചുറപ്പാക്കും.
പദ്ധതി പ്രദേശത്തും ചുറ്റുപാടുമുള്ള വായുവും ഭൂഗർഭ ജലവും പരിസരത്തെ മണ്ണും നിശ്ചിത ഇടവേളകളിൽ പരിശോധിക്കും.
ലീച്ചെറ്റ്, മഴവെള്ളം, ഗ്യാസ് എന്നിവ ശേഖരിക്കുന്നതിനും സംഭരിക്കുന്നതിനും ശുദ്ധീകരിക്കുന്നതിനുമുളള സംവിധാനം ഉറപ്പാക്കും. ജീവനക്കാരുടെ സുരക്ഷയും ആരോഗ്യവും സംരക്ഷിക്കുന്നതിനുള്ള സംവിധാനങ്ങൾ ഉറപ്പുവരുത്തും. പദ്ധതി പ്രദേശത്ത് കുറ്റമറ്റ സുരക്ഷ നിരീക്ഷണ സംവിധാനം ഒരുക്കും.
ഏപ്രിൽ 9 മുതൽ 13 വരെ കനകക്കുന്നിൽ വച്ച് നടക്കുന്ന വൃത്തി - ദേശീയ കോൺക്ലേവിൻ്റെ ഭാഗമായി സംഘടിപ്പിക്കുന്ന മികച്ച ശുചിത്വ മാതൃകകളുടെ അവതരണം ആരംഭിച്ചു.
പാലസ് ഹാളിൽ വച്ചു നടന്ന പരിപാടിയിൽ ആദ്യ ദിനമായ ഏപ്രിൽ 9 നു പന്ത്രണ്ട് മുനിസിപ്പാലിറ്റികൾ തങ്ങളുടെ മാലിന്യ സംസ്കരണ രീതികളെപ്പറ്റിയും ശുചിത്വ പരിപാലന പ്രക്രിയകളെപ്പറ്റിയുമുള്ള വിവരങ്ങൾ പങ്കുവയ്ച്ചു.
ഹരിത കർമ്മ സേനയുടെ പ്രവർത്തനങ്ങൾ, വിവിധ മാലിന്യ സംസ്കരണ പദ്ധതികൾ, എന്നിവയെ പറ്റി നഗരസഭാ അധികൃതർ തന്നെ സംസാരിക്കാൻ എത്തിയപ്പോൾ കാണികൾക്ക് ശുചിത്വത്തിൻ്റെ പ്രാധാന്യത്തോടൊപ്പം ഓരോ നഗരസഭകളുടെ പ്രവർത്തന മികവുകളും കൃത്യമായി മനസ്സിലാക്കാൻ സാധിച്ചു. എം സി എഫ്, ആർ ആർ എഫ്, തുമ്പൂർമുഴി മോഡൽ, ജൈവ - അജൈവ- സാനിറ്ററി മാലിന്യ പ്ലാൻ്റുകൾ എന്നിവയെപ്പറ്റിയുള്ള വിശദ വിവരങ്ങൾ പ്രേക്ഷകർക്ക് അറിവുപകരുന്നതായിരുന്നു.
ഓരോ ടീമിനും പത്ത് മിനിറ്റ് വീതമാണ് സമയം അനുവദിച്ചിരുന്നത്. പ്രോജക്ട് അവതരണത്തിനു ശേഷം ചോദ്യോത്തര വേളയും ഉണ്ടായിരുന്നു ഇത് വിധികർത്താക്കൾക്ക് ഓരോ നഗരസഭകളുടെയും പ്രവർത്തനങ്ങളെ കൃത്യമായി വിലയിരുത്താൻ സഹായിച്ചു.
കൊട്ടാരക്കര, സുൽത്താൻ ബത്തേരി, ഷൊർണൂർ, ആന്തൂർ, പത്തനംതിട്ട, ആറ്റിങ്ങൽ, ചങ്ങനാശേരി, ഏലൂർ, ആലപ്പുഴ, പെരുന്തൽമണ്ണ, ഗുരുവായൂർ, കാഞ്ഞങ്ങാട് എന്നീ 12 നഗരസഭകളാണ് ആദ്യ ദിനം മത്സരത്തിൽ പങ്കെടുത്തത്. തുടർന്നുള്ള ദിവസങ്ങളിൽ മറ്റു നഗരസഭകളും ശുചിത്വ മാതൃകകൾ അവതരിപ്പിക്കും
തിരുവനന്തപുരം: വൃത്തി ദേശീയ കോണ്‍ക്ലേവില്‍ ഇന്ന് വിവിധ വിഷയങ്ങളിലായി 11 സെമിനാറുകള്‍ കനകക്കുന്നിലെ നാലു വേദികളിലായി നടക്കും. ജില്ലകളില്‍ നിന്നുള്ള മികച്ച ശുചിത്വ മാതൃകകളുടെ അവതരണവും വേസ്റ്റത്തോണ്‍ മല്‍സരങ്ങളും ഇന്നും തുടരും. മാലിന്യ സംസ്കരണ പദ്ധതികളും പ്രതിഷേധങ്ങളും: മിഥ്യയും യാഥാര്‍ഥ്യവും എന്ന വിഷയത്തിലുള്ള മുഖാമുഖം പരിപാടിയും ബിസിനസ്സ്, സ്റ്റാര്‍ട്ട് അപ്പ് മീറ്റുകളും ഇന്ന് വൃത്തിയുടെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.
മാലിന്യ സംസ്‌കരണത്തില്‍ ഡിജിറ്റല്‍ സംരംഭങ്ങളുടെ പ്രാധാന്യം, ബയോ-മെഡിക്കല്‍ മാലിന്യവും സുരക്ഷിതമായ സംസ്‌കരണവും, വന്‍കിട മാലിന്യ ഉദ്പാദകര്‍ക്കുള്ള സുസ്ഥിര മാലിന്യ സംസ്‌കരണ മാര്‍ഗങ്ങള്‍, കേരളത്തിലെ മലിന ജല സംസ്‌കരണത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കും ശേഷീ വികസനവും, കാലാവസ്ഥാ പ്രതിരോധത്തില്‍ കുട്ടികളുടെയും യുവാക്കളുടെയും പങ്ക്, മാലിന്യ സംസ്‌കരണവും സോഷ്യല്‍ മീഡിയ സ്വാധീനവും, ഉത്പാദകരുടെ ഉത്തരവാദിത്തം (ഇപിആര്‍)- കേരളത്തിലെ മാലിന്യ സംസ്‌കരണ മേഖലയിലെ സാധ്യതകള്‍, മാലിന്യ സംസ്‌കരണത്തിലെ തൊഴില്‍ നൈപുണ്യവും മനോഭാവ ശീല വ്യതിയാനങ്ങളും തുടങ്ങിയ വിഷയങ്ങളിലാണ് പാനല്‍ ചര്‍ച്ചകള്‍ നടക്കുന്നത്.
നിശാഗന്ധി ഓഡിറ്റോറിയത്തില്‍ വൈകിട്ട് ആറു മണിമുതല്‍ വയലിയുടെ ബാംബൂ മ്യൂസിക് ഷോ, കരിന്തലക്കൂട്ടത്തിന്റെ നാടന്‍ കലാകേളി തുടങ്ങിയവയും അരങ്ങേറും.
തിരുവനന്തപുരം: പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുന്ന സാമൂഹ്യവിരുദ്ധരെയും നിയമവിരുദ്ധമായ മാലിന്യ സംസ്കരണ രീതികൾ അവലംബിക്കുന്നവരെയും തടയുന്നതിനും അവർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുന്നതിനും പൊതുജനങ്ങളുടെ ഭാഗത്തുനിന്നുള്ള കൃത്യമായ വിവരങ്ങളും സഹകരണവും അത്യന്താപേക്ഷിതമാണെന്ന് തിരുവനന്തപുരം റൂറൽ എസ്.പി: കെ.എസ്. സുദർശൻ പറഞ്ഞു. വൃത്തി ദേശീയ ശുചിത്വ കോൺക്ലേവിൽ “കേരളത്തെ മാലിന്യ മുക്തം ആക്കുന്നതിൽ നിയമ നടപടികൾ വഹിക്കുന്ന പങ്ക്” എന്ന വിഷയത്തിൽ നടന്ന ചർച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിയമം എല്ലാവർക്കും ഒരുപോലെ ബാധകമായിരിക്കണമെന്നും ലംഘിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും മാർ ഗ്രിഗോറിയസ് കോളേജ് ഓഫ് ലോ പ്രിൻസിപ്പൽ പ്രൊഫ. ഡോ. ജോൺ പി. സി. പറഞ്ഞു. മാലിന്യം ഉറവിടത്തിൽത്തന്നെ വേർതിരിക്കുന്നതിന്റെ ശാസ്ത്രീയത വിശദീകരിച്ച കോഴിക്കോട് മേയര്‍ ബീന ഫിലിപ്പ് ഇതിനായി തുടർച്ചയായ ബോധവൽക്കരണ പരിപാടികള്‍ വേണമെന്ന് ചൂണ്ടിക്കാട്ടി. ബ്രഹ്മപുരം പോലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ വികേന്ദ്രീകൃത മാലിന്യ സംസ്കരണ സംവിധാനങ്ങള്‍ ആവശ്യമാണെന്ന് അവര്‍ പറഞ്ഞു. നുവാൽസിലെ അസോസിയേറ്റ് പ്രൊഫസർ ഡോ. ബാലകൃഷ്ണൻ കെ, ഗയ ഏഷ്യ-പസഫിക് റീജിയണൽ ഓർഗാനിക്സ് കാമ്പെയ്നർ ഷിബു കെ. നായർ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.
തമിഴ്നാട്, മഹാരാഷ്ട്ര, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള വിദഗ്ധർ പങ്കെടുത്ത ദേശീയ തലത്തിലെ കക്കൂസ് മാലിന്യ സംസ്കരണ മാതൃകകളെ പറ്റിയുള്ള പ്രസന്റേഷൻ പ്രേക്ഷക ശ്രദ്ധയാകർഷിച്ചു. വൃത്തി - ദേശീയ കോൺക്ലേവിന്റെ ഭാഗമായി കനകക്കുന്നിൽ വച്ച് നടന്ന പരിപാടി തിരുവനന്തപുരം കോർപറേഷൻ സെക്രട്ടറി ജഹാംഗീർ എസ് മോഡറേറ്റ് ചെയ്തു. വാഷ് ഇൻസ്റ്റിട്യൂട് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. അറുമുഖം കാളിമുത്തു അധ്യക്ഷനായ ചടങ്ങിൽ കേന്ദ്രീകൃത- വികേന്ദ്രീകൃത ദ്രവ മാലിന്യ സംസ്കരണ പദ്ധതികളെപറ്റിയും അതിന്റെ പ്രാവർത്തിക പ്രതിസന്ധികളെപ്പറ്റിയും ചർച്ച ചെയ്തു.
കണ്മുന്നിൽ ഉള്ളത് മാത്രമല്ല മണ്ണിനടിയിൽ ഉള്ളതും മാലിന്യം തന്നെയാണ് അവയും ശാസ്ത്രീയമായി സംസ്ക്കരിക്കേണ്ടതുണ്ട് എന്ന് സീ ഇ പി ടി യൂണിവേഴ്സിറ്റിയിലെ സീനിയർ റിസർച്ച് അസ്സോസിയേറ്റ്, ജിനാൽ ച്ഛേദ അഭിപ്രായപ്പെട്ടു. ദ്രവ മാലിന്യ സംസ്കരണത്തിന്റെ സത്താര മോഡലിനെ പറ്റിയും മലാസുർ ക്യാമ്പയിനെപറ്റിയുമുള്ള വിശദവിവരങ്ങൾ പ്രേക്ഷകരുമായി അവർ പങ്കുവയ്ച്ചു. മഹാരാഷ്ട്രയിലെ എഫ് എസ് എസ് എം, എഫ് എസ് ടി പി, എന്നീ പദ്ധതികളെപ്പറ്റിയും ജിനാൽ വിശതീകരിച്ചു. ഇന്ത്യൻ ഇൻസ്റ്റിട്യൂട്ടിലെ സീനിയർ കൺസൾട്ടന്റ് മഹിമ വിജേന്ദ്ര, തമിഴ്നാട് അർബൻ സാനിറ്റേഷൻ സപ്പോർട്ട് പ്രോഗ്രാമിനേപ്പറ്റിയും അവർ നടത്തുന്ന സമഗ്ര ശുചിത്വ സേവനകളെപ്പറ്റിയും സംസാരിച്ചു. ദ്രവ മാലിന്യ സംസ്കരണം മെച്ചപ്പെടുത്തുന്നതിന് പുതിയ നയങ്ങൾ സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും അതിനായി കൊണ്ടുവരേണ്ട നിയമപരമായ ഭേദഗതികളെപ്പറ്റിയും അവർ സംസാരിച്ചു. എസ് ബി എം വേസ്റ്റ് വാട്ടർ സ്പെഷ്യലിസ്റ്റായ സുന്ദർ അഭിഷേക് , ഉത്തർപ്രദേശിലെ സ്വച്ഛ് ഭാരത് മിഷന്റെ പ്രവർത്തനങ്ങളെപ്പറ്റിയും , ദ്രവ്യ മാലിന്യ സംസ്കരണ പദ്ധതികളെപ്പറ്റിയും സംസാരിച്ചു. കുംഭമേളയുൾപ്പടെയുള്ള ജനസാന്ദ്രതയേറിയ പരിപാടികൾ സംഘടിപ്പിക്കേണ്ടതിൽ സർക്കാർ സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും അദ്ദേഹം സംസാരിച്ചു. ഗംഗാനദീതീരം ഉൾപ്പെടുന്ന നഗരങ്ങളിലെ മാലിന്യ നിർമാർജനത്തെപ്പറ്റിയും ജലമലിനീകരണത്തെപ്പറ്റിയും അദ്ദേഹം സംസാരിച്ചു.
തിരുവനന്തപുരം: മാലിന്യ സംസ്‌കരണ മേഖലയില്‍ സ്വകാര്യ മൂലധനനിക്ഷേപത്തിലൂടെ കൂടുതല്‍ മാറ്റങ്ങളുണ്ടാക്കാന്‍ സാധിക്കുമെന്നും ഇത് വ്യവസായം, ടൂറിസം തുടങ്ങിയ മേഖലകള്‍ക്കും ഗുണകരമാകുമെന്നും വ്യവസായ വകുപ്പു മന്ത്രി പി. രാജീവ് പറഞ്ഞു. വൃത്തി 2025 കോണ്‍ക്ലേവിന്റെ ഭാഗമായി മാലിന്യ സംസ്‌കരണം, വെല്ലുവിളികളും നിക്ഷേപ സാധ്യതകളും എന്ന വിഷയത്തെ അടിസ്ഥാനമാക്കി സംഘടിപ്പിച്ച ബിസിനസ് മീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാലിന്യ സംസ്‌കരണത്തിന്റെ കാര്യത്തിലും ശുചിത്വ ബോധത്തിലും കേരളത്തില്‍ മികച്ച മാറ്റങ്ങളുണ്ടായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മുന്‍ കാലങ്ങളില്‍ കേരളത്തിലെ മാലിന്യ സംസ്കരണ സംവിധാനങ്ങള്‍ മാലിന്യങ്ങളേക്കാള്‍ മോശപ്പെട്ട അവസ്ഥയിലായിരുന്നു. ഇത് ഈ വിഷയത്തിലുള്ള പൊതുജനങ്ങളുടെ കാഴ്ചപ്പാടിനെ സ്വാധീനിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഫലപ്രദവും വിജയകരവുമായ മികച്ച മാലിന്യ സംസ്‌കരണ മാതൃകകള്‍ അവതരിപ്പിക്കാന്‍ സാധിച്ചതിലൂടെ ജനങ്ങളുടെ കാഴ്ചപ്പാട് മാറ്റിയെടുക്കാനായെന്ന് മന്ത്രി പറഞ്ഞു.
ആധുനികവും ശാസ്ത്രീയവുമായ മാലിന്യ സംസ്കരണ സംവിധാനങ്ങള്‍ ഉറപ്പുവരുത്തുന്നതില്‍ സ്വകാര്യ മേഖലയ്ക്ക് വലിയ പങ്കുവഹിക്കാനുണ്ടെന്ന് ചടങ്ങില്‍ അധ്യക്ഷനായ തദ്ദേശ സ്വയംഭരണ വകുപ്പുമന്ത്രി എം.ബി. രാജേഷ് പറഞ്ഞു. മാലിന്യത്തില്‍നിന്ന് വരുമാനം സൃഷ്ടിക്കാന്‍കഴിയുന്ന സംരംഭങ്ങള്‍ വളര്‍ത്തുക എന്നത് സര്‍ക്കാരിന്റെ ലക്ഷ്യമാണെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശ സ്വയംഭരണ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി അനുപമ.ടി.വി, കെഎസ്‌ഐഡിസി എംഡി: എസ്.ഹരികിഷോര്‍, തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ സീറാം സാംബശിവ റാവു, കേരള ഖരമാലിന്യ സംസ്‌കരണ പദ്ധതി പ്രൊജക്ട് ഡയറക്ടര്‍ ദിവ്യ.എസ്.അയ്യര്‍, മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം.സി. ദത്തന്‍, സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ: അനൂപ് അംബിക, ശുചിത്വ മിഷന്‍ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ യു.വി. ജോസ് തുടങ്ങിയവര്‍ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്തു.
ഉറവിട, കമ്യൂണിറ്റിതല മാലിന്യ സംസ്കരണ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിലും വരുമാനം ഉണ്ടാക്കുന്ന തരത്തിലുള്ള കേന്ദ്രീകൃത ജൈവമാലിന്യ സംസ്‌കരണത്തിലും മാലിന്യങ്ങളുടെ ശാസ്ത്രീയമായ സംസ്‌കരണവുമായി ബന്ധപ്പെട്ടും നിക്ഷേപ സാധ്യതകളുണ്ടെന്ന് വിഷയം അവതരിപ്പിച്ചുകൊണ്ട് സംസാരിച്ച ശുചിത്വ മിഷന്‍ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ യു.വി. ജോസ് പറഞ്ഞു. മാലിന്യ സംസ്‌കരണത്തിന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടക്കമുള്ള ആധുനിക സാങ്കേതിക വിദ്യകള്‍ അടിസ്ഥാനമാക്കിയുള്ള സംവിധാനങ്ങള്‍ വികസിപ്പിച്ചെടുക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തുടര്‍ന്നു നടന്ന പാനല്‍ ചര്‍ച്ചയില്‍ വാഷ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ശശാങ്ക വെലിദന്ത്‌ല മോഡറേറ്ററായി. മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം.സി. ദത്തന്‍, ബിപിസിഎല്‍ ജനറല്‍ മാനെജര്‍ സായ് പ്രകാശ്, ആന്റണി വെയ്സ്റ്റ് ഹാന്‍ഡ്‌ലിങ് സെല്‍ ലിമിറ്റഡ് വൈസ് പ്രസിഡന്റ് എന്‍.എന്‍. റാവു, റീ സസ്റ്റെയ്‌നബിലിറ്റി ലിമിറ്റഡിന്റെ തലവന്‍ സഞ്ജീവ്കുമാര്‍ സിങ്, ബ്ലൂ പ്ലാനറ്റ് എന്‍വിയോണ്‍മെന്റ് സൊല്യൂഷന്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് സിഇഒ പ്രശാന്ത് സിങ്, ആങ്കൂര്‍ സയന്റിഫിക് എനര്‍ജി ടെക്‌നോളജീസ് സീനിയര്‍ വൈസ് പ്രസിഡന്റ് അശോക് ചൗധരി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
തിരുവനന്തപുരം: സംസ്ഥാന തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം കനകക്കുന്നില്‍ സംഘടിപ്പിക്കുന്ന വൃത്തി 2025 ദേശീയ കോണ്‍ക്ലേവിന്റെ സമാപന സമ്മേളനം ഇന്ന് (12-04-2025) വൈകിട്ട് 5 മണിക്ക് നിശാഗന്ധിയില്‍ കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യും. തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി എം.ബി രാജേഷ് അധ്യക്ഷനാകും. നിയമസഭ സ്പീക്കര്‍ എം.എന്‍. ഷംസീര്‍ മുഖ്യപ്രഭാഷണം നടത്തും. തുടര്‍ന്ന് കോണ്‍ക്ലേവിലെ വിവിധ പരിപാടികളിള്‍ പങ്കെടുത്തവര്‍ക്കുള്ള സമ്മാന വിതരണം നടക്കും. കോണ്‍ക്ലേവിന്റെ ഭാഗമായുള്ള പ്രദര്‍ശനവും മികച്ച മാതൃകകളുടെ അവതരണവും കലാസാംസ്‌കാരിക പരിപാടികളും ഭക്ഷ്യമേളയും നാളെയും (13-04-2025) തുടരും.
പ്രത്യേക തരം മാലിന്യങ്ങളുടെ പരിപാലനം- സാങ്കേതിക വിദ്യകളും അനുവര്‍ത്തിക്കാവുന്ന മാതൃകകളും, സര്‍ക്കുലര്‍ എക്കോണമിയില്‍ സാമ്പത്തിക നയങ്ങളുടെ ആവശ്യകതകളും അനുവര്‍ത്തിക്കാവുന്ന മാതൃകകളും, മാലിന്യ സംസ്‌കരണത്തിലെ മികച്ച വിവര വിജ്ഞാന വ്യാപന മാതൃകകള്‍, മാലിന്യ സംസ്‌കരണത്തിലെ ഹീറോമാര്‍ (ഓപ്പണ്‍ ഫോറം), കേരളത്തിലെ ഗ്രേ വാട്ടര്‍ മാനേജ്‌മെന്റ്, ശുചിത്വത്തിലെ സമഗ്രത, കേരളത്തിലെ എമര്‍ജന്‍സി റെസ്‌പോണ്‍സ് സാനിറ്റേഷന്‍ യൂനിറ്റുകള്‍, കാലാവസ്ഥാ പ്രതിരോധവും മാലിന്യ സംസ്‌കരണ സംവിധാനങ്ങളും എന്നീ വിഷയങ്ങളില്‍ ഇന്ന് വിവിധ വേദികളിലായി ചര്‍ച്ചകള്‍ നടക്കും. രാവിലെ 9 മുതല്‍ വൈകിട്ട് 4.30വരെ പാലസ് ഹാള്‍ കനകാംബരം എന്നീ വേദികളിലായി വിവിധ ജില്ലകളില്‍ നിന്നുള്ള ശുചിത്വ മാതൃകകളുടെ അവതരണം നടക്കും.
മാസ്‌ക്കോട്ട് ഹോട്ടലില്‍ വേസ്റ്റത്തോണ്‍ മത്സരം ഇന്ന് അവസാനിക്കും. വൈകിട്ട് ഏഴിനാരംഭിക്കുന്ന സാംസ്‌കാരിക പരിപാടികളുടെ ഭാഗമായി നിശാഗന്ധിയില്‍ ചലച്ചിത്രതാരം റിമ കല്ലിങ്കലിന്റെ നേതൃത്വത്തില്‍ 'നായിക' നൃത്ത സന്ധ്യ അരങ്ങേറും. രാവിലെ 10 മണിക്ക് കനകക്കുന്ന പരിസരത്ത് വിനു പട്ടിമറ്റം അവതരിപ്പിക്കുന്ന പപ്പറ്റ് ഷോയും വൈകിട്ട് അഞ്ചിന് കെ.കെ ലക്ഷ്മണന്‍ മാസ്റ്റര്‍ അവതരിപ്പിക്കുന്ന സോളോ നാടകവും അരങ്ങേറും.
തിരുവനന്തപുരം: കേരളത്തില്‍നിന്ന് റീസൈക്ലിംഗിന് ലഭിക്കുന്ന പ്ലാസ്റ്റിക് മാലിന്യം താരതമ്യേന മികച്ച ഗുണനിലവാരമുള്ളവയാണെന്ന് ഡാൽമിയ സിമെന്റ് ബിസിനസ് ഡെവലപ്മെന്റ് ഹെഡ് ശാരിക നൂപുർ പറഞ്ഞു. മാലിന്യസംസ്കരണ രംഗത്തെ സുപ്രധാന മേഖലകളിലൊന്നായ ഉല്‍പാദകരുടെ ഉത്തരവാദിത്തം (ഇപിആര്‍) എന്ന വിഷയത്തില്‍ വൃത്തി കോണ്‍ക്ലേവില്‍ നടന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അവര്‍.
ഇപിആറിനെ ഒരു ബാധ്യതയായി കാണാതെ, ബ്രാൻഡ് മൂല്യം വർദ്ധിപ്പിക്കാനുള്ള അവസരമായി കാണണമെന്ന് ബിസ്‌ലേരി ഇന്ത്യ സിഎസ്ആർ ഹെഡ് ബൈജു കുര്യന്‍ പറഞ്ഞു. ഇപിആർ ഒരു നല്ല അവസരമാണെന്നും, സുസ്ഥിരതയും സാമൂഹിക പ്രതിബദ്ധതയും ഉപഭോക്താക്കൾക്ക് മുന്നിൽ അവതരിപ്പിക്കാൻ ഇത് സഹായിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തിൽ കൂടുതൽ റീസൈക്ലിംഗ് യൂണിറ്റുകൾ സ്ഥാപിക്കാൻ ബിസ്‌ലേരി തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു. ഉയർന്ന ട്രാൻസ്പോർട്ടേഷൻ ചെലവുകളും, കുറഞ്ഞ വിലയും, ഇപിആർ ക്രെഡിറ്റുകൾ ലഭിക്കുന്നതിലെ ബുദ്ധിമുട്ടുകളും ഗ്രീൻവേംസ് സ്ഥാപകൻ ജാബിർ കാരാട്ട് ചൂണ്ടിക്കാട്ടി. കേരളത്തിലെ പല പ്രമുഖ ബ്രാൻഡുകളും ഇപിആർ കാര്യക്ഷമമായി നടപ്പാക്കുന്നില്ലെന്ന വിമർശനവും അദ്ദേഹം ഉന്നയിച്ചു.
ഇപിആർ നടപ്പാക്കുന്നതിൽ തങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകൾ കേരള പ്ലാസ്റ്റിക് മാനുഫാക്ചറേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ജെ. സുനിൽ പങ്കുവെച്ചു. രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കിയവർക്ക് പോലും പലതരം പ്രശ്നങ്ങളുണ്ട്. നിയമം അനുസരിക്കുന്നവരെ പ്രോത്സാഹിപ്പിക്കുകയും, നിയമം ലംഘിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്യണം. രജിസ്ട്രേഷൻ പ്രക്രിയ ലളിതമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജിസ് ഇന്ത്യ അഡ്വൈസർ വിവേക് ജെ എം മോഡറേറ്റായ ചർച്ചയിൽ, കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ചെയർപേഴ്സൺ ശ്രീകല എസ്. അധ്യക്ഷത വഹിച്ചു.
തിരുവനന്തപുരം: മാലിന്യ പ്രശ്നത്തിലുഴറുന്ന കേരളം പോലൊരു സംസ്ഥാനത്ത് മാലിന്യ സംസ്കരണ പ്ലാന്റുകൾക്കെതിരെയല്ല, അവ സ്ഥാപിക്കാൻ വേണ്ടിയാണ് സമരങ്ങളുണ്ടാവേണ്ടതെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് അഭിപ്രായപ്പെട്ടു. കനകകുന്നിൽ വൃത്തി കോൺക്ലേവിനോട് അനുബന്ധിച്ച് നടന്ന 'മാലിന്യ സംസ്കരണ പദ്ധതികളും എതിർപ്പുകളും; മിഥ്യയും യാഥാർഥ്യവും' എന്ന മുഖാമുഖത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി മാലിന്യ സംസ്കരണ പദ്ധതികളിൽ എതിർപ്പ് പ്രകടിപ്പിച്ചിട്ടുള്ളവരുടെ പ്രതിനിധികളുമായിയായിരുന്നു മന്ത്രിയുടെ മുഖാമുഖം.
മാലിന്യ സംസ്കരണ പ്ലാന്റുകൾക്കെതിരെ പൊതുവായി ഉയർന്നുവരുന്ന വിമർശനം സമീപത്തെ ജലസ്രോതസ്സുകൾ മലിനപ്പെടുത്തുമെന്നതായിരുന്നു. എന്നാൽ മാലിന്യ സംസ്കരണ പ്ലാന്റുകൾ ഇല്ലാത്തതിനാൽ സംസ്ഥാനത്തെ ജലസ്രോതസ്സുകൾ വലിയതോതിൽ മലിനപ്പെടുകയാണെന്ന് കാര്യം ആരും ഓർമിക്കുന്നില്ലെന്ന് മന്ത്രി പറഞ്ഞു. ഇതിനു പരിഹാരം കാണാൻ ശാസ്ത്രീയമായ മാലിന്യ സംസ്കരണം അനിവാര്യമാണ്. മാലിന്യ സംസ്കരണ പ്ലാന്റുകളിൽ നിന്ന് പുറന്തള്ളപ്പെടുന്ന വെള്ളം മാനദണ്ഡങ്ങൾക്ക് അനുസരിച്ച് ശുദ്ധീകരിച്ചതാണെന്ന് കാര്യം ബോധപൂർവ്വം മറച്ചുവയ്ക്കപ്പെടുകയാണ്.
സംസ്ഥാനത്തെ മികച്ച മാലിന്യ സംസ്കരണം മാതൃകകൾ ജനപ്രതിനിധികൾ സന്ദർശിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. മാലിന്യ സംസ്കരണ പദ്ധതികൾക്കെതിരെ പ്രതിഷേധിക്കുന്നവരുമായി തുറന്ന ചർച്ചകൾക്ക് സർക്കാർ തയ്യാറാണെന്നും, ഇത്തരത്തിലുള്ള ചർച്ചകളിലൂടെ മുടങ്ങിക്കിടന്ന പല മാലിന്യ സംസ്കരണ പദ്ധതികളും നടപ്പിലാക്കാൻ കഴിഞ്ഞു എന്ന കാര്യവും മന്ത്രി ഓർമിപ്പിച്ചു. രാഷ്ട്രീയ ലക്ഷ്യങ്ങളുടെ പേരിൽ മാലിന്യ സംസ്കരണ പദ്ധതികളെ എതിർക്കരുതെന്നും മന്ത്രി പറഞ്ഞു. റെൻഡറിങ് പ്ലാന്റുകൾ ഉൾപ്പെടെ സംസ്ഥാനത്ത് സ്ഥാപിക്കുന്ന മാലിന്യ സംസ്കരണ പദ്ധതികൾ എല്ലാം മികച്ച നിലവാരം പുലർത്തുന്നത് ആയിരിക്കുമെന്ന് ഉറപ്പുവരുത്തുമെന്ന് മന്ത്രി പറഞ്ഞു.
ചർച്ചയിൽ മുൻ ചീഫ് സെക്രട്ടറി വി. വേണു മോഡറേറ്ററായി. 50 വർഷത്തോളം മുടങ്ങിക്കിടന്ന മാലിന്യ നിർമ്മാർജ്ജന പദ്ധതി നടപ്പിലാക്കാനായതിന്റെ അനുഭവങ്ങൾ ഗുരുവായൂർ നഗരസഭ ചെയർമാൻ എം. കൃഷ്ണദാസ് മുഖാമുഖത്തിൽ പങ്കുവച്ചു. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ്, ദേശീയ ഹരിത ട്രിബ്യൂണൽ എന്നീ സ്ഥാപനങ്ങൾ നിശ്ചയിച്ച മാനദണ്ഡങ്ങൾക്ക് അനുസൃതമായി ശുദ്ധീകരിച്ച വെള്ളമാണ് ട്രീറ്റ്മെന്റ് പ്ലാന്റിൽ നിന്ന് പുറന്തള്ളുന്നതെന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ്, കേരള ജല അതോറിറ്റി എന്നിവടങ്ങളിൽ നിന്നുള്ള വിദഗ്ധർ സംശയങ്ങൾക്ക് മറുപടി നൽകി. തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി വി അനുപമ, തിരുവനന്തപുരം നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഗായത്രി ബാബു തുടങ്ങിയവർ മുഖാമുഖത്തിൽ സംസാരിച്ചു. തിരുവനന്തപുരം നഗരസഭയ്ക്ക് കീഴിലുള്ള മുട്ടത്തറ മാലിന്യ സംസ്കരണ പ്ലാന്റ് സന്ദർശിച്ച ശേഷമാണ് പ്രതിനിധികൾ പരിപാടിക്ക് എത്തിയത്
കേരളത്തിലെ മലിനജല സംസ്‌കരണത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കും ശേഷി വികസനവും എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെഷനില്‍ കോഴിക്കോട് കോര്‍പറേഷന്‍ മേയര്‍ ഡോ ബീന ഫിലിപ് സംസാരിക്കുന്നു. ഡോ ഹരികുമാര്‍ മോഡറേറ്ററായി. ഗുരുവായൂര്‍ നഗരസഭ ചെയര്‍മാന്‍ എന്‍. കൃഷ്ണദാസ്, കാസര്‍ഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലചന്ദ്രന്‍, എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സുബി, ചേര്‍ത്തല നഗരസഭ സെക്രട്ടറി ടി.കെ.സുജിത്, അജിത് കല്ലിയാര്‍(കില) എന്നിവര്‍ പങ്കെടുത്തു സംസാരിച്ചു.
തിരുവനന്തപുരം: മാലിന്യസംസ്കരണ പ്ലാന്റുകള്‍ക്കെതിരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ എതിര്‍പ്പുയര്‍ത്തുന്നവരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താനുള്ള സര്‍ക്കാരിന്റെ ശ്രമം വിജയത്തിലേക്ക്. വൃത്തി കോണ്‍ക്ലേവിനോടനുബന്ധിച്ച് മന്ത്രി എം.ബി. രാജേഷ് വിളിച്ചുചേര്‍ത്ത യോഗത്തില്‍ തങ്ങളുടെ ആശങ്കകള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ തുറന്ന സമീപനം സ്വീകരിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് വിവിധ മേഖലകളില്‍നിന്നെത്തിയവര്‍ പ്രതികരിച്ചു. മുട്ടത്തറ സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് ഉള്‍പ്പെടെ നേരിട്ട് സന്ദര്‍ശിച്ചശേഷമാണ് അവര്‍ ചര്‍ച്ചയ്ക്ക് എത്തിയത്. തിരുവനന്തപുരം ജില്ലയിലെ കള്ളിക്കാട്, അഴൂര്, കാസര്‍കോട് ജില്ലയിലെ ചീമേനി, എറണാകുളം ജില്ലയിലെ ആയവന, പാലക്കാട് ജില്ലയിലെ ചെര്‍പ്പുളശ്ശേരി തുടങ്ങിയ സ്ഥലങ്ങളിലെ മാലിന്യപ്ലാന്റ് നിര്‍മാണങ്ങളുമായി ബന്ധപ്പെട്ട് എതിര്‍പ്പുമായി രംഗത്തുള്ളവര്‍ പരിപാടിയില്‍ പങ്കെടുത്തു.
മാലിന്യ സംസ്കരണ പ്ലാന്റുകൾക്കെതിരെ പൊതുവായി ഉയർന്നുവരുന്ന വിമർശനം സമീപത്തെ ജലസ്രോതസ്സുകൾ മലിനപ്പെടുത്തുമെന്നതായിരുന്നു. മുട്ടത്തറ പ്ലാന്റ് സന്ദര്‍ശിച്ചതിലൂടെയും വിജയകരമായി പ്ലാന്റ് സ്ഥാപിക്കാനായ സ്ഥലങ്ങളില്‍ നിന്നെത്തിയവരുടെ അനുഭവങ്ങളിലൂടെയും മറ്റു സ്ഥലങ്ങളിലുള്ളവരുടെ തെറ്റിദ്ധാരണകള്‍ മാറ്റാന്‍ യോഗത്തിന് സാധിച്ചു. സംസ്ഥാനത്തെ മികച്ച മാലിന്യ സംസ്കരണ മാതൃകകൾ ജനപ്രതിനിധികൾ സന്ദർശിക്കണമെന്ന് മന്ത്രി എം.ബി രാജേഷ് യോഗത്തില്‍ ആവശ്യപ്പെട്ടു. മാലിന്യ സംസ്കരണ പദ്ധതികൾക്കെതിരെ പ്രതിഷേധിക്കുന്നവരുമായി തുറന്ന ചർച്ചകൾക്ക് സർക്കാർ ഇനിയും തയ്യാറാണെന്നും, ഇത്തരത്തിലുള്ള ചർച്ചകളിലൂടെ മുടങ്ങിക്കിടന്ന പല മാലിന്യ സംസ്കരണ പദ്ധതികളും നടപ്പിലാക്കാൻ കഴിഞ്ഞു എന്ന കാര്യവും മന്ത്രി ഓർമിപ്പിച്ചു. രാഷ്ട്രീയ ലക്ഷ്യങ്ങളുടെ പേരിൽ മാലിന്യ സംസ്കരണ പദ്ധതികളെ എതിർക്കരുതെന്നും മന്ത്രി പറഞ്ഞു. റെൻഡറിങ് പ്ലാന്റുകൾ ഉൾപ്പെടെ സംസ്ഥാനത്ത് സ്ഥാപിക്കുന്ന മാലിന്യ സംസ്കരണ പദ്ധതികൾ എല്ലാം മികച്ച നിലവാരം പുലർത്തുന്നത് ആയിരിക്കുമെന്ന് ഉറപ്പുവരുത്തുമെന്ന് മന്ത്രി പറഞ്ഞു.
ചർച്ചയിൽ മുൻ ചീഫ് സെക്രട്ടറി വി. വേണു മോഡറേറ്ററായി. 50 വർഷത്തോളം മുടങ്ങിക്കിടന്ന മാലിന്യ നിർമ്മാർജ്ജന പദ്ധതി നടപ്പിലാക്കാനായതിന്റെ അനുഭവങ്ങൾ ഗുരുവായൂർ നഗരസഭ ചെയർമാൻ എം. കൃഷ്ണദാസ് മുഖാമുഖത്തിൽ പങ്കുവച്ചു. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ്, ദേശീയ ഹരിത ട്രിബ്യൂണൽ എന്നീ സ്ഥാപനങ്ങൾ നിശ്ചയിച്ച മാനദണ്ഡങ്ങൾക്ക് അനുസൃതമായി ശുദ്ധീകരിച്ച വെള്ളമാണ് ട്രീറ്റ്മെന്റ് പ്ലാന്റിൽ നിന്ന് പുറന്തള്ളുന്നതെന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ്, കേരള ജല അതോറിറ്റി എന്നിവടങ്ങളിൽ നിന്നുള്ള വിദഗ്ധർ സംശയങ്ങൾക്ക് മറുപടി നൽകി. തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി വി അനുപമ, തിരുവനന്തപുരം നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഗായത്രി ബാബു തുടങ്ങിയവർ മുഖാമുഖത്തിൽ സംസാരിച്ചു. തിരുവനന്തപുരം നഗരസഭയ്ക്ക് കീഴിലുള്ള മുട്ടത്തറ മാലിന്യ സംസ്കരണ പ്ലാന്റ് സന്ദർശിച്ച ശേഷമാണ് പ്രതിനിധികൾ പരിപാടിക്ക് എത്തിയത്.
വൃത്തി 2025 കോണ്‍ക്ലേവിലെ കലാസാംസ്‌കാരിക പരിപാടികളുടെ വേദിയില്‍ ഇന്ന് മലയാള സിനിമയിലെ പ്രിയനായികമാര്‍ ചുവടുവെക്കും. വിവിധ കാലഘട്ടങ്ങളിലെ സിനിമാ ഗാനരംഗങ്ങളിലെ നായികമാരെ തന്റെ ചുവടുകളിലൂടെ പുനരാവിഷ്‌കരിച്ച് ചലച്ചിത്രതാരം റിമ കല്ലിങ്കലും സംഘവുമാണ് 'നായിക' എന്നപേരില്‍ നൃത്താഞ്ജലിയൊരുക്കുന്നത്. 1960, 70, 80 കാലഘട്ടങ്ങളിലെ അനശ്വര നായികമാരെയാണ് നൃത്തവേദിയില്‍ പുനരാവിഷ്‌കരിക്കുന്നത്. മലയാള സിനിമയുടെ സൗന്ദര്യവും നൃത്തത്തിന്റെ ലയവുമാണ് 'നായികയില്‍ ഒരുമിക്കുന്നത്. പഴമയ്‌ക്കൊപ്പം പുതുമയുടെ ചടുലതയും നായികയില്‍ ദൃശ്യമാവും. നിശാഗന്ധിയില്‍ വൈകിട്ട് 7 മണിക്കാണ് 'നായിക' അരങ്ങേറുക
വൃത്തി 2025 കോണ്‍ക്ലേവിലെ കലാസാംസ്‌കാരിക പരിപാടികളുടെ വേദിയില്‍ ഇന്ന് മലയാള സിനിമയിലെ പ്രിയനായികമാര്‍ ചുവടുവെക്കും. വിവിധ കാലഘട്ടങ്ങളിലെ സിനിമാ ഗാനരംഗങ്ങളിലെ നായികമാരെ തന്റെ ചുവടുകളിലൂടെ പുനരാവിഷ്‌കരിച്ച് ചലച്ചിത്രതാരം റിമ കല്ലിങ്കലും സംഘവുമാണ് 'നായിക' എന്നപേരില്‍ നൃത്താഞ്ജലിയൊരുക്കുന്നത്. 1960, 70, 80 കാലഘട്ടങ്ങളിലെ അനശ്വര നായികമാരെയാണ് നൃത്തവേദിയില്‍ പുനരാവിഷ്‌കരിക്കുന്നത്. മലയാള സിനിമയുടെ സൗന്ദര്യവും നൃത്തത്തിന്റെ ലയവുമാണ് 'നായികയില്‍ ഒരുമിക്കുന്നത്. പഴമയ്‌ക്കൊപ്പം പുതുമയുടെ ചടുലതയും നായികയില്‍ ദൃശ്യമാവും. നിശാഗന്ധിയില്‍ വൈകിട്ട് 7 മണിക്കാണ് 'നായിക' അരങ്ങേറുക
Renowned journalist and General Secretary of the Editors Guild of India, Ruben Banerjee, opined that India is currently facing a period where both media freedom and freedom of expression are under challenge, and this is affecting all aspects, including development-oriented reporting. He was speaking at the open forum of Vrithi National Conclave. Despite being a democracy with significant growth, India's position on the Media Index is behind that of Cambodia, he added.
Development-oriented media work is shrinking. Another reason for this is the capital interests in the media sector. The proportion of the new generation choosing journalism as a career is declining. Reporting news impartially is a challenge, and journalists must be willing to take on that challenge, he said.
Journalists should be the voice of the voiceless, and development-oriented journalism does not mean merely disseminating news provided by the government or other agencies. In that sense, this is the most crucial time for development-oriented journalism, said moderator Venkitesh Ramakrishnan, former Senior Associate Editor of Frontline.
Regardless of which party is in power, impartially evaluating the flaws in the system is the policy that journalists should follow in a meaningful development-oriented journalism, said Liz Mathew, Deputy Editor of The Indian Express.
The country is moving toward a situation where journalists face threats if their work does not align with government policies. However, what is more alarming is that some journalists argue that such threats are justified. About 70% may fall into this category, but the remaining 30% uphold true journalistic ethics.
Journalists must bravely confront these challenges and the risk of harm from such threats is much lower than the risk of a car accident. Many journalists and media organizations still understand this, said Leena Ragunath, Editor-in-Chief of SC Observer.
As a prominent stakeholder in the field of waste management, we request your participation in the mega event by setting up an exhibition stall displaying your product or technological solutions. For this, a space will be allocated to you on payment basis subject to the approval of the scrutiny committee. The stall arrangements need to be completed before 08.04.2025, and ensure designated staff are present at the stall throughout the conclave.
Liquid Waste Management :
Do you have an idea that can tackle an issue in liquid
waste
management?
join the liquid waste management hackathon and bring groundbreaking solutions to
the table.
Theme1 : Sustainable and Nature Based Liquid Waste Management Solutions.
Theme2 : Smart, Compact and Space -Efficient Treatment Systems
Theme3 : Climate Resilient Systems and Circular Resource Recovery
Solid Waste Management :
Dive in , compete with traiblazers and creative minds,
and
kick start your journey to
becoming a pioneer in waste management!
Solve real world waste challenges, pitch groundbreaking ideas, and compete for top prizes
while driving sustainbale change!
Theme1 : Processing of organic waste at the source level.
Theme2 : Solutions for challenging waste streams.
Theme3 : Sustainable alternatives for food packaging and single use plastics.
Who can participate ?
Students, Startups, Public/organizations
Prize worth 5.4 lakhs complete to win.The top three teams will win incredible prizes, including cash and exclusive R&D opportunities.
ഏപ്രിൽ 9 മുതൽ 13 വരെ തിരുവനന്തപുരത്ത് കനകക്കുന്നിൽ നടക്കുന്ന ശുചിത്വ മിഷൻ്റെ 'വൃത്തി - 2025 -മെഗാ ഇവന്റി'നോട് അനുബന്ധിച്ച് സംഘടിപ്പിക്കുന്ന റീൽസ് മത്സരത്തിൽ നിങ്ങൾക്കും പങ്കാളികളാകാം. മത്സരത്തിൽ നിന്ന് തിരഞ്ഞെടുക്കുന്ന ഏറ്റവും മികച്ച റിൽസിനെ കാത്തിരിക്കുന്നത് ഒരു ലക്ഷം രൂപയാണ്. അവസാന തിയതി മാർച്ച് 30.
നിങ്ങൾ ചെയ്യേണ്ടത്
1. നൽകിയിരിക്കുന്ന 6 വിഷയങ്ങളിൽ നിന്ന് ഒരു വിഷയം തിരഞ്ഞെടുക്കുകയോ / നൽകിയിരിക്കുന്ന വിഷയങ്ങൾ സമന്വയിപ്പിച്ചോ
മാത്രം വീഡിയോ ചെയ്യുക
2. ക്യാമറയോ മൊബൈൽ ഫോണോ ഉപയോഗിച്ചു വീഡിയോ എടുക്കാവുന്നതാണ്
3. വിഡിയോകൾ സ്വന്തം ആശയം ആയിരിക്കണം
6. സമയ ദൈർഘ്യം: ഒരു മിനുട്ടിൽ താഴെ
7. റിൽസ് 9 : 16 എന്ന അനുപാതത്തിൽ വേണം എടുക്കേണ്ടത്
8 . സ്വീകാര്യമായ വീഡിയോ ഫോർമാറ്റുകൾ: MP4 അല്ലെങ്കിൽ AVI.
9. റീൽസുകൾ മലയാളത്തിൽ ആയിരിക്കണം
10. റീൽസുകളിൽ കുറ്റകരമോ, അപകീർത്തികരമോ, വെറുപ്പുളവാക്കുന്നതോ ആയ ഉള്ളടക്കം ഉണ്ടാകരുത്
11. ശുചിത്വ മിഷൻറെ ആശയങ്ങളുമായി പൊരുത്തപ്പെടുന്നതായിരിക്കണം ഉള്ളടക്കം
Be a Changemaker at the Clean Kerala Conclave!
We’re looking for dynamic youth to join our 30-day volunteer internship programme!
This isn’t just an internship—it’s an opportunity to:
1. Lead initiatives for sustainable waste management
2. Network with professionals and like-minded peers
3. Drive real change in your community.
Age Limit: 18 - 30 years
Apply now and be part of the change!
How to Apply
Suhana R H - 9526419667
Aromal A S - 9037653775
Email: [email protected]
തദ്ദേശ സ്വയംഭരണ വകുപ്പ് സംഘടിപ്പിക്കുന്ന വൃത്തി 2025 - ക്ലീൻ കേരള കോൺക്ലേവിൻ്റെ ഏകോപന പ്രവർത്തനങ്ങൾക്കായി വോളൻ്റീയർമാരെ ആവശ്യമുണ്ട്. 2025 ഏപ്രിൽ 09 മുതൽ 13 വരെ കനകക്കുന്ന് കൊട്ടാരത്തിൽ വച്ച് നടക്കുന്ന പരിപാടിയിൽ വോളൻ്റീയർ ആകാൻ താത്പര്യമുള്ളവർ ചുവടെ ചേർക്കുന്ന ഗൂഗിൾ ഫോം ലിങ്ക് വഴി രജിസ്റ്റർ ചെയ്യുക. കോൺക്ലേവിന് മുൻപായി പരിശീലനം നൽകുന്നതാണ്. യൂണിഫോം, ഭക്ഷണം & TA നൽകുന്നതാണ്. രജിസ്ട്രേഷൻ അവസാന തീയതി - മാർച്ച് 31, 2025. കൂടുതൽ വിവരങ്ങൾക്ക് - [email protected] ആയി ബന്ധപ്പെടുക.
Pioneering Clean Lives, Circular Economy & Climate Action. Vruthi 2025 is Kerala’s flagship event aimed at fostering.With themes like "Viable Solutions, Reclaim & Repurpose, Upcycle Unity, Together in Transformation, Harmony with Earth, and Inclusive Innovations," Vruthi 2025 envisions a cleaner, greener, and more sustainable Kerala.
Showcase Kerala’s best practices in waste management.
Empower local bodies with strategies to tackle sector challenges.
Promote innovative solutions from startups and green enterprises.
Strengthen Haritha Karma Sena members through skill-building initiatives.
Transform waste into wealth, driving employment and a circular economy.
Raise awareness on safe sanitation and sustainable waste practices.
Advance climate resilience through waste management solutions.
Engage the public through exhibitions, cultural events, and interactive activities.
Enhance communication via dedicated IEC themes and media workshops.
Celebrate talent and creativity at Vruthi 2025! Join us for an unforgettable experience of art, culture, and innovation.
Organized by
Coordinated by
In Collaboration With